മാവേലിക്കര: ചര്‍ച്ചിനുസമീപത്തെ വീട്ടില്‍ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ അറസ്റ്റിലായി. ഐ.പി.സി. സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ പുനലൂര്‍ സ്വദേശി സജി എബ്രഹാ (64)മാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 14-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി ഭര്‍ത്താവിനോടു പറഞ്ഞതോടെ മാവേലിക്കര പൊലീസില്‍ പരാതി നല്‍കി.
വിശദമൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകാതിരുന്നതോടെ അതിജീവിത ജില്ലാ പൊലീസ് മേധാവിയെയും തുടര്‍ന്ന്, ഹൈക്കോടതിയെയും സമീപിച്ചു. ഇതോടെയാണ് മാവേലിക്കര പൊലീസ് പ്രതിയെ പിടികൂടിയത്.