അജ്‌റോണ്ട: നവജാത ശിശുവിൻ്റെ മൃതദേഹം മതിൽ കമ്പിയിൽ തറച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കൊന്ന ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞതാകാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹരിയാനയിലെ അജ്‌റോണ്ട ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ചുറ്റുമതിലിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹരിയാന പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കുഞ്ഞിനെ കൊന്ന ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞതാകാമെന്നാണ് പൊലീസ് പറയുന്നത്. നവജാതശിശുവിൻ്റെ മൃതദേഹം ഗ്രില്ലിൽ നിന്ന് നീക്കം ചെയ്യുകയും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.