തൃശൂർ: സി.എ.എ കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി. കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. സി.എ.എ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ആവശ്യമാണ്. കേരളത്തിൽ നടപ്പാക്കുമോയെന്ന് കാത്തിരുന്നു കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളം രാജ്യത്തിന്റെ ഭാഗമാണെന്നും കേരളവും ആവേശത്തോടെ സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സി.എ.എ തിരഞ്ഞെടുപ്പിന് ഗുണം ചെയ്യും. തെരഞ്ഞെടുപ്പിന് ഗുണകരമാകാൻ വേണ്ടിയല്ല രാജ്യത്തിനു ഗുണകരമാകാൻ വേണ്ടിയാണ് സി.എ.എ എന്നും ദാരിദ്ര നിർമ്മാർജ്ജനമാണ് സി.എ.എയുടെ ലക്ഷ്യമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേ സമയം സി.എ.എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി എത്തിയിരുന്നു.
സുരേഷ് ഗോപിയുടെ പ്രതികരണം ഇവിടെ ക്ലിക്ക് ചെയ്ത് കാണാം