ന്യൂഡൽഹി: കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം. 12 വർഷത്തിനു ശേഷമാണ് മലയാളത്തിന് പുരസ്കാരം ലഭിക്കുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരമാണ് സരസ്വതി സമ്മാൻ.
പുരസ്കാരം ലഭിച്ചത് അഭിമാനകരമായ നിമിഷമെന്ന് കവി പ്രഭാ വർമ പ്രതികരിച്ചു. പുരസ്‌കാരം ഭാഷയ്ക്ക് കൈവന്ന അംഗീകാരമാണെന്ന് കവി പറഞ്ഞു. മലയാള സാഹിത്യം ഇതര ഭാഷകൾക്ക് താഴെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതം തന്നെ ഒരു കവിത കാലമാണ് എന്നും എഴുത്തിന്റെ അരനൂറ്റാണ്ടായി താൻ
ചെയ്തത് ഒന്നും പാഴായി പോയില്ലെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.