Share this Article
എസ്.രാജേന്ദ്രൻ ഡൽഹിയിൽ; പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയിലേക്കില്ലെന്ന് രാജേന്ദ്രൻ കേരളവിഷനോട്
വെബ് ടീം
posted on 20-03-2024
1 min read
devikulam-former-mla-s-rajendran-bjp-updates

ന്യൂഡൽഹി: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഡൽഹിയിൽ. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുടെ ഡൽഹിയിലെ വസതയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂറിലധികം ചർച്ച നടത്തിയെന്ന് റിപ്പോർട്ട്.രാജേന്ദ്രൻ ഡൽഹിയിൽ തന്നെ തുടരുകയാണ്. 

അതേ സമയം ബിജെപിയിൽ പോകില്ലെന്ന് എസ്.രാജേന്ദ്രൻ കേരളവിഷനോട് പ്രതികരിച്ചു. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് എത്തിയതെന്ന് രാജേന്ദ്രൻ പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഐഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കൾ രാജേന്ദ്രനു വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അന്നു രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹമുയർന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories