ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിപ്പിച്ചു. ഹർജി എത്രയും വേഗം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി കേജ്‍രിവാളിനെ ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഡൽഹി റോസ് അവന്യൂ കോടതി.
അതേ സമയം കേജ്‍രിവാളിന്റെ ഹർജി ബുധനാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കും.
അറസ്റ്റിൽ നിന്ന് ജാമ്യം നൽകാൻ ആവില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചതിനു പിന്നാലെയാണ് ഇ.ഡി ചോദ്യം ചെയ്യാനായി വ്യാഴാഴ്ച കേജ്‍രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതിക്കേസിൽ ഒമ്പതു തവണ ചോദ്യം ചെയ്യാനായി ഇ.ഡി നോട്ടീസ് അയച്ചിട്ടും കേജ്‍രിവാൾ ഹാജരായിരുന്നില്ല.