Share this Article
ബൈക്ക് തെന്നിമറിഞ്ഞു: ബെം​ഗളൂരുവിൽ റോഡപകടത്തിൽ മലയാളി മരിച്ചു
വെബ് ടീം
4 hours 1 Minutes Ago
1 min read
accident

ബെംഗളൂരു: റോഡിൽ ബൈക്ക് തെന്നിമറിഞ്ഞ് ബെം​ഗളൂരുവിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്.

രാവിലെ നാഗവര റോഡിലായിരുന്നു അപകടം ഉണ്ടായത്. മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. ഉടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories