നിലമ്പൂര്‍ മാരിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ ഉത്സവ എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. ബ്രമണിയം വീട്ടില്‍ ഗോവിന്ദന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞ്. മുന്നില്‍കണ്ട സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ളവ എടുത്തെറിഞ്ഞ് ആന പരാക്രമം നടത്തുന്ന വീഡിയോയും പുറത്തുവന്നു.വൈകിട്ട് 4.15ഓടെ ഗേയറ്റ് തകർത്ത് കോവിലകം റോഡിൽ നിന്നും കളത്തിൻ കടവിലേക്ക് പോകുന്ന റോഡിലേക്ക് ഇറങ്ങിയതോടെ ജനങ്ങൾ ചിതറി ഓടി പലരും സമീപത്തെ കെട്ടിട്ടങ്ങളുടെ മുകളിലെ നിലകളിലേക്ക് ഓടി കയറി.
സംഭവം അറിഞ്ഞതോടെ നിലമ്പൂർ സി.ഐ. സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി ഇതിനിടയിൽ ആനയെ തളക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.