Share this Article
Union Budget
28 തദ്ദേശ വാർഡുകളിൽ തിങ്കളാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌
വെബ് ടീം
6 hours 35 Minutes Ago
1 min read
ELECTION

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ  തിങ്കളാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാർഡിലാണ്‌ വിജ്‌ഞാപനം വന്നത്‌. ഇതിൽ കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂൾ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത്‌ വാർഡിലുമാണ്‌ തെരഞ്ഞെടുപ്പ്‌.

പഞ്ചായത്ത്‌ വാർഡുകൾ: തിരുവനന്തപുരം –- കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചലിലെ പുളിങ്കോട്, പാങ്ങോട്ടെ പുലിപ്പാറ. കൊല്ലം –- കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട്, ക്ലാപ്പനയിലെ പ്രയാർ തെക്ക് ബി, ഇടമുളയ്‌ക്കലിലെ പടിഞ്ഞാറ്റിൻകര. പത്തനംതിട്ട –- അയിരൂർ പഞ്ചായത്തിലെ തടിയൂർ, പുറമറ്റത്തെ ഗാലക്സി നഗർ. ആലപ്പുഴ –- കാവാലം പഞ്ചായത്തിലെ പാലോടം, മുട്ടാറിലെ മിത്രക്കരി ഈസ്റ്റ്. കോട്ടയം –- രാമപുരം പഞ്ചായത്തിലെ ജി വി സ്കൂൾ. ഇടുക്കി –- വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട്.

എറണാകുളം –- അശമന്നൂർ പഞ്ചായത്തിലെ മേതല തെക്ക്, പൈങ്ങോട്ടൂർ പഞ്ചായത്തിലെ പനങ്കര, പായിപ്രയിലെ നിരപ്പ്. തൃശൂർ –- ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ്. പാലക്കാട്‌ –- മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം. മലപ്പുറം –- കരുളായിയിലെ ചക്കിട്ടാമല, തിരുനാവായയിലെ എടക്കുളം ഈസ്റ്റ്. കോഴിക്കോട്‌ –-പുറമേരിയിലെ കുഞ്ഞല്ലൂർ. കണ്ണൂ ർ–- പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട്. കാസർകോട്‌ –- കോടോം–-ബേളൂർ പഞ്ചായത്തിലെ അയറോട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories