സംസ്ഥാനത്തെ ക്യാമ്പസുകളിലെ ലഹരി ഉപയോഗം കുറയ്ക്കാൻ ഗവർണർ വിളിച്ച യോഗം ഇന്ന്. വൈസ് ചാൻസിലർമാർ പങ്കെടുക്കും. കലാലയങ്ങളിലെ ലഹരി ഉപയോഗം തടയുന്നത് യോഗത്തില്‍ ചര്‍ച്ചയാകും.
ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി, മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാന മന്ത്രി
മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാന മന്ത്രി. ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി മാർക്ക് കാർണിയെ ലിബറൽ പാർട്ടി പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ കാർണി 86 ശതമാനം വോട്ട് നേടി. ഒക്ടോബര്‍ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാലാവധി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് സാധിക്കുമെന്ന് കാര്‍ണി പറഞ്ഞു. 59കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു.