നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ബഡ്ജറ്റിൻ മേലുള്ള ധനാഭ്യർത്ഥന ചർച്ചയും വോട്ടെടുപ്പും ഇന്ന്. പെൻഷൻ കുടിശിക സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാൻ നീക്കം. സർക്കാരിന്റെ മുൻഗണന മാറുന്നുവെന്നും വിമർശനം.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ഈ സമ്മേളനത്തില്‍ വഖഫ് നിയമഭേദഗതി ബില്‍ പാസാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം തേടിയുള്ള പ്രമേയം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചേക്കും. അതേസമയം വഖഫ് ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ട്രംപിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനവും സഭയില്‍ ഉയര്‍ത്തും.