പാതിവില തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. 1343 കേസുകള്‍ രജിസ്റ്റര്‍ ചെയതതില്‍ 665 കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. മുഖ്യപ്രതിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എന്നെ ഒന്ന് തട്ടിക്കൂ എന്ന് പറഞ്ഞു അങ്ങോട്ട് സമീപിക്കുന്ന അവസ്ഥ ആണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.