ലഹരി ഉപയോഗിച്ച ശേഷം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ലഹരിക്ക് അടിമപ്പെടുന്നവരെ ഡി അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റുമെന്നും വിഷയം അതീവ ഗൗരവമെന്നും മുഖ്യമന്ത്രി. ലഹരി വ്യാപനം തടയുന്നതിന് ഒന്നിച്ച് നില്‍ക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.