നമീബിയയില്‍ നിന്നും ഇന്ത്യയിലേയ്‌ക്കെത്തിച്ച ചീറ്റപ്പുലി ചത്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു പെണ്‍ ചീറ്റ മരണത്തിന് കീഴടങ്ങിയത്.
ദുഃഖവാര്‍ത്ത മായ്ച്ചുകളഞ്ഞുകൊണ്ട് സന്തോഷവാര്‍ത്തയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്.
നാലു ചീറ്റക്കുഞ്ഞുങ്ങള്‍ക്കാണ് നാഷണല്‍ പാര്‍ക്കിലെ പെണ്‍ചീറ്റ ജന്മം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ വംശനാശത്തിന് ശേഷം സ്വതന്ത്രൃമായി ജനിക്കുന്ന ചീറ്റക്കുഞ്ഞുങ്ങളാണ് ഇവ, കുഞ്ഞുങ്ങള്‍ പൂര്‍ണമായും അരോഗ്യവാന്മാരണ് എന്നാണ് നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിക്കുന്നത്.