ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്തുനിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ശ്രമം ഊർജിതമാക്കി ഇന്ത്യന്‍ നാവികസേന കമാന്‍ഡോകള്‍ ഇന്ത്യൻ കപ്പലിനുള്ളിൽ കടന്നു. 15 ഇന്ത്യൻ ജീവനക്കാർ അകപ്പെട്ടിരിക്കുന്ന കപ്പലിന്റെ രണ്ടാം ഡെക്കിൽ പ്രവേശിച്ചു.
യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയിൽ നിന്ന് കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍ കപ്പലിലിറങ്ങിയത്. തട്ടിയെടുത്ത കപ്പല്‍ ഉപേക്ഷിച്ചു പോകാന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ഇന്ത്യൻ സൈന്യം മുന്നറിയിപ്പു നല്‍കിയിരുന്നു. കപ്പലിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ സുരക്ഷിതരാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
സൊമാലിയൻ തീരത്തുനിന്ന് 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയൻ കപ്പലാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയ കപ്പലിനായി തിരച്ചിൽ തുടങ്ങിയതായി ഇന്ത്യൻ നാവികസേന അറിയിച്ചിരുന്നു. നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടു. ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എംവി ലില നോർഫോൾക്ക്’ എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്.