മോസ്കോ: യുക്രൈന്‍ തടവുകാരുമായി പോയ റഷ്യന്‍ സൈനികവിമാനം തകര്‍ന്നുവീണ് 65 പേർ മരിച്ചതായി റിപ്പോർട്ട്. റഷ്യയുടെ ഐ.എൽ-76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനമാണ് ബുധനാഴ്ച രാവിലെ 11ന് യുക്രൈൻ അതിർത്തി പ്രദേശമായ തെക്കൻ ബെൽഗൊറോദ് മേഖലയിൽ തകർന്നുവീണത്.
തടവുകാരെ കൈമാറാൻ കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 65 യുദ്ധത്തടവുകാർക്ക് പുറമെ ആറ് ജീവനക്കാരും മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടെ 74 പേർ വിമാനത്തിലുണ്ടായിരുന്നു.