Share this Article
ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിൻ്റെ മിനി പതിപ്പ് ഒരുങ്ങുന്നു
വെബ് ടീം
posted on 30-01-2024
1 min read
A mini version of Vande Bharat, the first semi-high speed train, is in the works

ഇന്ത്യൻ റെയിൽവെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിൻ്റെ മിനി പതിപ്പ് ഒരുങ്ങുന്നു. വന്ദേ മെട്രൊ എന്ന് പേരിട്ടിരിക്കുന്ന  ട്രെയിനിന്റെ നിർമ്മാണവും രൂപകല്പനയും കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. 

ഈ സാമ്പത്തിക വർഷാവസാനത്തോടെ ഈ ട്രെയിൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഐസിഎഫ്. ഈ വർഷം മാർച്ചിൽ ആദ്യ വന്ദേ മെട്രോ ട്രെയിൻ പുറത്തിറങ്ങും എന്നാണ് ഐ സി എഫിൽ നിന്ന് ലഭിക്കുന്ന വിവരം. രാജ്യത്തെ പ്രാധാന നഗരങ്ങളിൽ സർവീസ് നടത്തുന്ന സബർബൻ ട്രെയിനുകൾക്ക് പകരമായിട്ടായിരിക്കും വന്ദേ മെട്രൊ അവതരിപ്പിക്കുക. 130 കിലോമീറ്ററാണ് പരമാവധി വേഗം.

പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഇവ ഇന്‍റർ സിറ്റി ട്രെയിൻ സർവീസ് ആയിരിക്കും. ഈ വർഷം മാർച്ചോടെ ആദ്യത്തെ പ്രോട്ടോടൈപ്പ് വന്ദേ മെട്രോ പുറത്തിറക്കും  എന്നാണ് ഐസിഎഫ് മാനേജർ ബിജി മല്യ  പറയുന്നത്.

വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങൾ വന്ദേ മെട്രോയിൽ പ്രതീക്ഷിക്കാം. സബർബൻ ട്രെയിനുകൾ പോലെ എല്ലാ സ്റ്റേഷനിലും  ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകില്ലന്നാണ് ലഭിക്കുന്ന വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories