ഹെൻറിക്കോ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് അമേരിക്കയിൽ അധ്യാപികയ്‌ക്ക് 50 വർഷം തടവ്. ഹെൻറിക്കോയിലെ ഹംഗറി ക്രീക്ക് മിഡിൽ സ്കൂളിൽ അധ്യാപികയായിരുന്ന മേഗൻ പോളിൻ ജോർദാൻ (25) നാണ് ശിക്ഷിക്കപ്പെട്ടത്. ഇവർ കുറ്റം സമ്മതിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ദുരുപയോഗം ചെയ്തു, അപക്വമായി പെരുമാറി, അവകാശങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. വിദ്യാർഥിയുടെ വീട്ടിലെ പുതപ്പിൽ നിന്ന് അധ്യാപികയുടെ ഡിഎൻഎ തെളിവായി പൊലീസിന് ലഭിച്ചിരുന്നു.
വിദ്യാർഥിയുടെ വീട്ടിലേക്ക് നിരവധി തവണ ഒളിച്ച് കയറിയാണ് പതിനാലുകാരനായ വിദ്യാർഥിയുമായി വിവാഹിതയായ മേഗൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഇതിനിടെ 2023 ജൂണിൽ വിദ്യാർഥിയെ അധ്യാപിക ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിൽ തെളിവുകൾ ശേഖരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. 2022–2023 വർഷത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം.