Share this Article
Union Budget
ഗുല്‍സാറിനും രാമഭദ്രാചാര്യയ്ക്കും ജ്ഞാനപീഠം
വെബ് ടീം
posted on 17-02-2024
1 min read
gulzar-sanskrit-scholar-rambhadracharya-selected-for-jnanpith-award

ന്യൂഡല്‍ഹി: 58ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ ജഗദ് ഗുരു രാമഭദ്രാചാര്യയ്ക്കുമാണ് പുരസ്‌കാരം.ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി പാട്ടുകള്‍ രചിച്ച അദ്ദേഹം ഉറുദുവിലെ പ്രധാനകവികളില്‍ ഒരാളാണ്. 2002-ല്‍ ഉര്‍ദുവിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004-ല്‍ പത്മഭൂഷണ്‍, കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്

ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും മേധാവിയുമാണ് രാമഭദ്രാചാര്യ. സംസ്‌കൃത ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories