മാവേലിക്കര: കഴിഞ്ഞ ദിവസം കാണാതായ ബിരുദ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.അച്ചൻകോവിലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തഴക്കര വെട്ടിയാർ മലയൻ മുക്കിന് സമീപം നമസ്യയിൽ കൃഷ്ണൻ നായരുടെയും ലതികയുടെയും മകൻ നിഷാന്ത് കൃഷ്ണന്റെ (19) മൃതദേഹം ആണ് അച്ചൻകോവിലാറിൽ കൊല്ലകടവ് പാലത്തിനു സമീപം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. നിഷാന്ത് ഓടിച്ച കാർ പാലത്തിന് സമീപം കണ്ടെത്തിയതിനെ തുടർന്നാണ് ആറ്റിൽ ഇന്നു രാവിലെ തെരച്ചിൽ നടത്തിയത്.
കൊല്ലം കൊട്ടിയം ഡോൺ ബോസ്കോ കോളേജിലെ ഇംഗ്ലിഷ് ബിരുദ വിദ്യാർഥി ആയിരുന്നു. സഹോദരൻ: നവനീത് കൃഷ്ണൻ.