തിരുവനന്തപുരം:കോൺഗ്രസിന്റെ സമരാഗ്നി സമാപന വേദിയിലും തമ്മിലടിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും. സദസിൽ നിന്നും പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞ് പോയതിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രൂക്ഷമായി വിമർശിച്ചു. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് വന്നുവെന്നും പ്രവർത്തകരോട് ചോദിച്ചു. പിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി.
പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊരി വെയിലത്ത് വന്നതാണെന്നും അതില്‍ പ്രസിഡന്റിന് വിഷമം വേണ്ടെന്നും സതീശന്‍ വ്യക്തമാക്കി.