Share this Article
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്ററിനെതിരെ ലൈംഗികാതിക്രമം, ഭീഷണി; സീരിയൽ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെതിരെ കേസെടുത്തു
വെബ് ടീം
posted on 11-01-2025
1 min read
serial

തിരുവനന്തപുരം: വനിതാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്ററിന്റെ പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെതിരെ കേസെടുത്തു.ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ്  അസിം ഫാസിക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്തിരിക്കുന്നത്. ജൂലൈയില്‍ നടന്ന അതിക്രമം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അതിജീവിത പരാതി നല്‍കിയത്. 

ലൈംഗികപീഡനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതി പരാതിക്കാരിയെ പിന്നിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വിവരം പുറത്തു പറഞ്ഞാല്‍ ഒരു സീരിയലിലും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

2024 ജൂലൈ 7ന് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കെട്ടിടത്തിനടുത്തു വച്ചാണ് അതിക്രമം എന്നും പരാതിയിലുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories