Share this Article
Union Budget
കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബര്‍ അറസ്റ്റിൽ
വെബ് ടീം
posted on 21-02-2025
1 min read
KOOTTIKKAL JAYACHANDRAN

നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ. മലപ്പുറം സ്വദേശി നവാസ് ആണ് അറസ്റ്റിലായത്. ഡിഫറെന്റ് ആംഗിൾസ് എന്ന യൂട്യൂബ് പേജ് വഴിയായിരുന്നു ഇരയുടെ പേര് വെളിപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. നേരത്തെ പോക്‌സോ കേസില്‍ സുപ്രീംകോടതി നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പൊലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ കസബ പോലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories