ഗാസ മുനമ്പിലേക്ക് ആദ്യമായി കപ്പല്‍ വഴി സഹായമെത്തി. പുതിയതായി നിര്‍മ്മിച്ച ഇടനാഴിയൂടെയാണ് 200 ടണ്‍ ഭക്ഷ്യവസ്തുക്കളുമായി യുഎസ് സന്നദ്ധസംഘടനകളുടെ കപ്പലെത്തിയത്. എന്നാല്‍ ഭക്ഷണം എങ്ങനെ വിതരണം ചെയ്യുമെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇതിനിടെ ഗാസയില്‍ വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകളില്‍ വീണ്ടും പങ്കെടുക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഹമാസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളിയെങ്കിലും ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. ചര്‍ച്ചകള്‍ക്കായി ഖത്തറിലേക്ക് ഇസ്രയേല്‍ പ്രതിനിധികളെ അയക്കും.