Share this Article
പോക്സോ കേസിൽ ഹയർ സെക്കണ്ടറി അധ‍്യാപകൻ അറസ്റ്റിൽ
വെബ് ടീം
9 hours 37 Minutes Ago
1 min read
TEACHER

കോഴിക്കോട്: പോക്സോ കേസിൽ ഹയർ സെക്കണ്ടറി അധ‍്യാപകൻ അറസ്റ്റിൽ. ഓമശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ്. ശ്രീനിജ് ആണ് അറസ്റ്റിലായത്. രണ്ട് വിദ‍്യാർഥിനികളാണ് അധ‍്യാപകനെതിരേ പരാതി നൽകിയത്. വിദ‍്യാർഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരാതി നൽകാൻ വിദ‍്യാർഥികളുടെ മാതാപിതാക്കൾ സ്കൂളിലെത്തിയപ്പോൾ അധ‍്യാപകൻ മാതാപിതാക്കളെ മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. വിദ‍്യാർഥിയെ മർദ്ദിച്ചതിനും, ടീച്ചർമാരെ അസഭ‍്യം പറഞ്ഞതിനും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനുമായി താമരശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ ആറോളം കേസുകൾ നിലവിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories