പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണൻ്റെ ഓഫീസുകളിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. കൊച്ചി കളമശ്ശേരിയിലെയും പനമ്പിള്ളി നഗറിലെയും സ്ഥാപനത്തിലായിരുന്നു പരിശോധന. പനമ്പള്ളി നഗറിലെ അനന്തു കൃഷ്ണന്റെ ഓഫീസിലാണ് വുമൺ ഓൺ വീൽസ് എന്ന പദ്ധതി ആവിഷ്കരിച്ചത്.
സ്ത്രീകൾക്ക് പാതിവിലക്ക് സ്കൂട്ടർ നൽകാമെന്ന് പദ്ധതിയുടെ ആസൂത്രണം പൂർണമായും അനന്തു കൃഷ്ണൻ നടത്തിയത് പനമ്പള്ളി നഗറിൽ ഓഫീസിലാണ്.
കേസിൽ അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങി, ഉച്ചയോടു കൂടി തന്നെ കളമശ്ശേരിയിലെ ഓഫീസിലെത്തിയും റെയ്ഡ് തുടരും..