Share this Article
Union Budget
മൂന്നാറിൽ വിനോദസഞ്ചാര ബസ് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു
Three students died after tourist bus overturned in Munnar


ഇടുക്കി മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡില്‍ എക്കോപോയിന്റിന് സമീപം വിനോദസഞ്ചാര ബസ് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്.


കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു.

ഇന്നുച്ചക്ക് ശേഷം രണ്ടരയോടെയാണ് മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡില്‍ എക്കോപോയിന്റിന് സമീപം വിനോദസഞ്ചാര ബസ് മറിഞ്ഞ് അപകടം സംഭവിച്ചത്.


തമിഴ്‌നാട് നാഗര്‍കോവില്‍ പാര്‍വ്വതിയാപുരത്തു നിന്നും വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളുടെ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു.


നാഗര്‍കോവില്‍ പാര്‍വ്വതിയാപുരം സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ നിന്നുമായിരുന്നു വിദ്യാര്‍ത്ഥി സംഘം വിനോദസഞ്ചാരത്തിനെത്തിയത്.അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികളും ഒരു വിദ്യാര്‍ത്ഥിയും മരിച്ചു.ആദിക, വേണിക, സുധന്‍ എന്നിവരാണ് മരിച്ചത്.നിരവധി പേര്‍ക്ക് അപകടത്തില്‍ സംഭവിച്ചു.പരിക്കേറ്റവരെ മൂന്നാര്‍ ജി എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ത ചികിത്സ വേണ്ടുന്നവരെ തേനി മെഡിക്കല്‍ കോളേജിലേക്കടക്കം മറ്റാശുപത്രികളിലേക്ക് മാറ്റി. 


അപകടം നടന്ന ഉടന്‍ നാട്ടുകാരും ഡ്രൈവർമാരും എക്സൈസും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. 


37 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും അധ്യാപകരില്‍ ഒരാളുടെ കുട്ടിയും വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.വിനോദ സഞ്ചാര സംഘം ഇന്നലെ രാത്രിയിലായിരുന്നു തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഇവര്‍ മൂന്നാറിലെത്തി.മാട്ടുപ്പെട്ടി അണക്കെട്ടിലെ സന്ദര്‍ശന ശേഷം കുണ്ടള അണക്കെട്ടിലേക്ക് പോകുംവഴി ബസ് അപകടത്തില്‍പ്പെടുകയായിരുന്നു.


നിയന്ത്രണം നഷ്ടമായി ബസ് പാതയോരത്തേക്ക് തന്നെ മറിയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories