യുജിസി കരട് റെഗുലേഷനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷന് ഇന്ന് തുടക്കം. കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റേതടക്കം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കരട് റെഗുലേഷനാണ് യുജിസി മുന്നോട്ടുവെച്ചിരിക്കുന്നത്.