Share this Article
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വീണ്ടും E D സമന്‍സ്
ED summons Delhi CM Arvind Kejriwal again in liquor scam case

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമന്‍സയച്ച് ഇഡി.നാലാം തവണയാണ് കെജ്രിവാളിന് ഇഡി  സമന്‍സയക്കുന്നത്.ജനുവരി 18 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്. 

നേരത്തെ മൂന്ന് തവണ സമന്‍സ് നല്‍കിയപ്പോഴും കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.ജനുവരി 3 നാണ് അവസാന സമന്‍സ് അയച്ചത്. ആ സമന്‍സ് നിയമപരമല്ലെന്നും , രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് .

അതിനു മുമ്പ് ഡിസംബര്‍ 21 നും നവംബര്‍ 2 നും ഇഡി സമന്‍സ് അയച്ചിരുന്നു.തനിക്ക് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും , നിയമപരമായ ഏതു സമന്‍സും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തില്‍ താന്‍ പങ്കെടുക്കുന്നത് തടയാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ച മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി നീക്കം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories