Share this Article
തുടര്‍ച്ചയായി ഫ്രിഡ്ജ് കേടായി; ഉപഭോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
വെബ് ടീം
posted on 29-02-2024
1 min read
eranakulam-consumer-court-verdict

കൊച്ചി:നിരവധി തവണ റിപ്പയര്‍ ചെയ്തിട്ടും പ്രവര്‍ത്തനക്ഷമമാകാത്ത റഫ്രിജറേറ്ററിന് നിര്‍മാണ ന്യൂനതയുണ്ടെന്ന് കണക്കാക്കി ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.പറവൂരിലെ കൂള്‍ കെയര്‍ റഫ്രിജറേഷന്‍ എന്ന സ്ഥാപനത്തിനെതിരെ ചെറായി സ്വദേശി എന്‍എം മിഥുന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരന്‍ വാങ്ങിയ സാംസങ് റഫ്രിജറേറ്റര്‍ പലതവണ തകരാറിലാവുകയും ഓരോ തവണയും ടെക്‌നീഷ്യന്‍ പരിശോധിച്ച് പല ഘടകങ്ങള്‍ മാറ്റി പുതിയത് വെക്കുകയും, അതിനുള്ള തുക പരാതിക്കാരനില്‍ നിന്ന് ഈടാക്കുകയും ചെയ്തു. എന്നിട്ടും റഫ്രിജറേറ്റര്‍ പ്രവര്‍ത്തിച്ചില്ല. ഇങ്ങനെ തുടര്‍ച്ചയായി തകരാറിലാകുന്നത് നിര്‍മാണത്തില്‍ സംഭവിച്ച ന്യൂനതയായി കണ്ട് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.

റിപ്പയറിങ്ങിനായി ചെലവായ 3,386 രൂപയും, കൂടാതെ കോടതി ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് എതിര്‍കക്ഷി നല്‍കണമെന്ന് കമ്മിഷന്‍ പ്രസിഡണ്ട് ഡിബി ബിനു, മെമ്പര്‍മാരായ വൈക്കം. രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories