Share this Article
"ഗവര്‍ണര്‍ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട,അത് കേരളത്തില്‍ വിലപ്പോവില്ല"; വി ശിവന്‍കുട്ടി
Minister V Sivankutty criticized the Governor's action in harsh language

കൊല്ലം നിലമേലിൽ SFI പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിൽ കസേരയിലിരുന്ന് പ്രതിഷേധിച്ച ഗവർണറുടെ നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യങ്ങൾ ആണ് ഗവർണർ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവരണരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഗവർണർ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട എന്നും അത് കേരളത്തിൽ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു. ഭരണ ഘടന വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവർണർ ആണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും വി ശിവൻകുട്ടി പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories