സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന രാപ്പകൽ സമരം പതിമൂന്നാം ദിവസത്തിലേക്ക്. ആശ മാർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ചെയ്യുമെന്ന് ആശ വർക്കർമാർ പറഞ്ഞു. രണ്ടുമാസത്തെ ഓണറേറിയം പ്രഖ്യാപിചെങ്കിലും ലഭിച്ചത് ഒരു മാസത്തെ മാത്രം എന്നും ആശാവർക്കർമാർ.