Share this Article
നായയെ ലൈംഗികമായി പീഡിപ്പിച്ചു; 43കാരന്‍ അറസ്റ്റില്‍
വെബ് ടീം
posted on 27-10-2023
1 min read
YOUNG MAN ARRESTED

മുംബൈ: നായയെ ലൈംഗികമായി പീഡിപ്പിച്ചതിന് 43കാരന്‍ അറസ്റ്റില്‍. സഞ്ജയ് കദം എന്നയാളാണ് പിടിയിലായത്. നവി മുംബൈയിലാണ് സംഭവം. ഒരു ആക്ടിവിസ്റ്റ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഐപിസി 377 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് ഒരു ഹൗസിംഗ് സൊസൈറ്റിയുടെ താഴത്തെ നിലയില്‍ വച്ചായിരുന്നു പ്രതി നായയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇത് ഒരാളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories