ചാവക്കാട് ബ്ലാങ്ങാട് ഇരട്ടപ്പുഴ മഹത്മ കടലാമ സംരക്ഷണ ഹാച്ചറിയിൽ 87 കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി.ബധനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കേരളാ വനം വകുപ്പിന്റെ സാമൂഹിക ശാസ്ത്ര ഫോറസ്റ്ററി ക്ലബ്ബിന്റെയും മഹത്മാ കടലാമ സംരക്ഷണ ക്ലബ്ബിന്റെയും അഭ്യമുഖ്യത്തിൽ നടന്ന ചടങ്ങിൽ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി.കടലാമകളുടെ സംരക്ഷണത്തിന്റെ ആവശ്യകതയും, കടലാമകളുടെ ആവാസ വ്യവസ്ഥയെ കുറിച്ചും കാലമാ സംരക്ഷണ കോഡിനേറ്റർ ആർ.വി ഫഹദ് കുട്ടികൾക്കു ക്ലാസ്സെടുത്തു ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സാജൻ പ്രഭാശങ്കർ, ഫാദർ ബെഞ്ചമിൻ, പ്രിൻസിപ്പാൽ ഫാദർ യാകബ് OIC, അധ്യാപകരായ ലിനോയ്, നിതു , മഹത്മാ ക്ലബ്ബ് അംഗങ്ങളായ ആഷിക്, സാലഹു, വിനീഷ്, പ്രവീഷ് തുടങ്ങിയവർ പങ്കെടുത്തു.ഇരട്ടപ്പുഴ മഹത്മ കടലാമ സംരക്ഷണ ഹാച്ചറിയിൽ ഈ സീസണിൽ 42 കടലാമ കൂടുകളിൽ എട്ടെണ്ണം ഇതുവരെ വിരിഞ്ഞിറങ്ങിയിട്ടുണ്ട്.