തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സ്ഥലത്ത് ആളുകള്‍ കുറവായതോടെ പ്രവർത്തകരോട് ക്ഷോഭിച്ച് സുരേഷ് ഗോപി. ഇങ്ങനെയാണെങ്കില്‍ മത്സരത്തിനില്ലെന്നും തിരുവനന്തപുരത്തേക്ക് മടങ്ങി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞാണ് പ്രവർത്തകരോട് ക്ഷുഭിതനായത്.
ഇന്നലെ രാവിലെയാണ് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ശാസ്താംപൂവ്വത്തെ ആദിവാസി കോളനിയിൽ സന്ദർശനത്തിനെത്തിയത്. സുരേഷ് ഗോപി എത്തിയപ്പോള്‍ ചുരുക്കം പ്രവർത്തകർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
ഇതോടെ സുരേഷ് ഗോപി വാഹനത്തിലേക്ക് തിരികെ കയറി..തുടര്‍ന്ന് ആളുകള്‍ കുറവുള്ള സ്ഥലത്തേക്ക് പ്രചരണത്തിന് വിളച്ച് വരുത്തിയതിന് പ്രവര്‍ത്തകരോട് ക്ഷോഭിക്കുകയായിരുന്നു. ഇങ്ങനെയാണെങ്കില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി ബി ജെ പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചാരണം നടത്തിക്കോളാം എന്നായിരുന്നു നേതാക്കളോടും പ്രവർത്തകരോടുമുള്ള ഭീഷണി
പ്രദേശത്തെ ബി ജെ പി അനുഭാവികളായവരെ വോട്ടർ പട്ടികയിൽ ചേർക്കാത്തതും സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചു. പിന്നീട് സമീപ കോളനികളിൽ നിന്ന് ആളുകളെ എത്തിച്ച് സുരേഷ് ഗോപിയെ അനുനയിപ്പിച്ചാണ് പരിപാടി പൂർത്തിയാക്കിയത്.