Share this Article
കല്യാണ്‍ സിൽക്സിന്റെ ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂമും ഹൈപ്പര്‍ മാര്‍ക്കറ്റും കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ചു
KALYAN SILKS SILKS SAREE SHOWROOM AND HYPER MARKET INAUGURATED BY ACTOR PRITHVIRAJ IN THE PRESENCE OF MINISTER KN BALAGOPAL

കൊല്ലം: കല്യാണ്‍ സിൽക്സിന്റെ  ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂമും ഹൈപ്പര്‍ മാര്‍ക്കറ്റും കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കല്യാണ്‍ സില്‍ക്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ നടന്‍ പൃഥ്വിരാജ് ഷോറൂം നാടിന് സമര്‍പ്പിച്ചു.

കൊല്ലം നഗരത്തിന്റെ  ഹൃദയഭാഗമായ ചിന്നക്കട ആശ്രാമം റോഡിലാണ് ഒരു ലക്ഷം ചതുരശ്ര അടിയിലുള്ള ഷോറൂം  പ്രവര്‍ത്തനമാരംഭിച്ചത്. കല്യാണ്‍ സില്‍ക്‌സ് ബ്രാന്‍ഡ് അംബാസിഡറും നടനുമായ പൃഥ്വിരാജ് പുതിയ ഷോറൂമും  ഹൈപ്പര്‍ മാര്‍ക്കറ്റും നാടിന് സമര്‍പ്പിച്ചു.

സ്വന്തം തറികളില്‍ നെയ്‌തൊരുക്കിയ ഒരു ലക്ഷത്തിലേറെ പട്ടുസാരികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 200 ലേറെ വെഡിങ് കസ്റ്റമേഴ്‌സിന് ഒരേസമയം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പ്രത്യേക സംവിധാനവുമുണ്ട്. വധൂവരന്മാര്‍ക്കുള്ള  എസ്‌ക്ലൂസീവ് ബോട്ടീക്കും, ഡിസൈന്‍ സ്റ്റുഡിയോയും ഷോറൂമിന്റെ പ്രത്യേകതയാണ്. 

കൊല്ലം മേയര്‍ പ്രസന്നഏണസ്റ്റ് ഭദ്രദീപം തെളിയിച്ചു. മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യ അതിഥി ആയി. ചലച്ചിത്രതാരം മല്ലിക സുകുമാരന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, നഗരസഭ കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories