Share this Article
ഇങ്ങനെയൊക്കെയാണ് സൂര്യനെല്ലിക്കാർ സന്തോഷം കണ്ടെത്തുന്നത്
This is how Suryanelli peoples find happiness

ഇടുക്കി സൂര്യനെല്ലിയിലെ കാഴ്ചകൾക്ക് മാത്രമല്ല, ആരെയും കൊതിപ്പിയ്ക്കുന്ന ഭംഗി സൂര്യനെല്ലികാരുടെ മനസിനുമുണ്ട്. കെസി വൈഎംന്റെ നേതൃത്വത്തിൽ 63 പേരാണ് ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തത്.

KCYM സൂര്യനെല്ലി യൂണിറ്റിന്റെയും കോട്ടയം ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു സൂര്യനെല്ലി സെറൻറ് ജോസഫ് പള്ളിയിൽ വെച്ച് ക്യാൻസർ രോഗികൾക്കായി കൈകോർക്കാൻ കെ സി വൈ എം  തീരുമാനിച്ചപ്പോൾ കൊച്ചു കുട്ടികൾ വരെ ഒത്തു ചേർന്നു.

ഇവാന മരിയാ സന മറിയം എന്നി രണ്ട് കുരുന്നുകളാണ് ആദ്യം തന്നെ മുടി ദാനം ചെയ്തത്.കേശദാന ക്യാമ്പിൽ നിന്നും ശേഖരിച്ച മുടി,  വനിതാ ദിനത്തിൽ കോട്ടയത്ത്‌ വെച്ച് കൈമാറും. കേശ ദാന ചടങ്ങിന്റെ ഉത്ഘാടനം  ചിന്നക്കനാൽ ഇടവക വികാരി ഫാ ഫ്രാൻസിസ് കമ്പോളത്ത് പറമ്പിൽ ഉത്ഘാടനം ചെയ്തു

കേശദാന മഹത്വത്തെ കുറിച്ചുള്ള ചെറു നാടകവും അരങ്ങേറി . ഇടവക വികാരി ഫാ. മാത്യു സോജൻറെ നേത്രത്വത്തിലായിരുന്നു പരിപാടി. ഡോ ശബരിനാഥ്‌ ക്യാൻസർ രോഗത്തെ സംബന്ധിച്ച് സെമിനാർ. നയിച്ചു..കെ.സി.വൈ.എം പ്രതിനിധികളായ  മരിയൻ ആൻ്റണി.വീനു ആൻ്റെണി.സ്റ്റാലിൻ.അധ്യാപകൻ ഡെവിഡ് രാജ് തുടങ്ങിയ നിരവധി പേർ എടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories