സംസ്ഥാനത്ത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം കൊടുമ്പിരികൊള്ളുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ ചിത്രം വെച്ചുള്ള ചോക്ലൈറ്റ് കസ്റ്റമേഴ്‌സ് ചെയ്യുന്ന തിരക്കിലാണ് കോഴിക്കോട് കാരശ്ശേരി സ്വദേശി അഷീക കദീജ.
വടകര പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ചിത്രം വെച്ചുള്ള വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിവിധ ഇടങ്ങളില്‍ നിന്ന് അഷികയെതേടി നിരവധി ആവശ്യക്കാരാണ് എത്തുന്നത്.
കാരശ്ശേരി സ്വദേശി 'റോച്ചി ചോക്ലേയ്റ്റ്‌സ' ഉടമ അഷീക മജീദാണ് ലോകസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്തികള്‍ക്ക് പ്രചാരണ സമയത് വിതരണം ചെയ്യാനായി ഫോട്ടോ പതിച്ചുള്ള ചോക്ലേയ്റ്റുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
വടകര പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് പാലക്കാട്ടുകാര്‍ നല്‍കിയ വൈകാരികമായ യാത്രയയപ്പ് കണ്ടതോടെയാണ് അഷീകയുടെ മനസില്‍ ഈ ബദ്ധിയുതിച്ചത്. തുടര്‍ന്ന് ഷാഫിയുടെ ഫോട്ടോ പതിച്ച ചോക്ലൈറ്റ് നിര്‍മിച്ച് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. വന്‍ സ്വീകാര്യതയാണ് ഈ വീഡിയോക്ക് ലഭിച്ചത്. 6 ദിവസംകൊണ്ട് 60 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.
ഇതോടെ സംസ്ഥാനത്തെ വിവിധ മുന്നണി സ്ഥാനാര്‍ഥികളായ കെ കെ ശൈലജ, കെ സി വേണുഗോപാല്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും തെലങ്കാന, മഹാരാഷ്ട്ര, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥാനാര്‍ത്ഥികളും ഫോട്ടോ പതിച്ച ചോക്ലേയ്റ്റിനായ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കൊവിഡ് കാലത്തിന് തൊട്ടുമുബാണ് അഷീക ചോക്ലേയ്റ്റ്‌സ് കസ്റ്റമേഴ്‌സ് ചെയ്യ്ത് ഓണ്‍ലൈന്‍ വിപണനം ആരംഭിച്ചത്. ജന്മദിനം ,വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കാണ് പ്രധാനമായും ചോക്ലൈറ്റ്സ് നിര്‍മിച്ച് നല്‍കിയിരുന്നത്. പൊതു തെരഞ്ഞെടുപ്പിന് പാര്‍ട്ടി വ്യത്യാസമില്ലാതെ വിവിധ സ്ഥാനാര്‍ത്ഥികല്‍ക്ക് ചോക്ലൈറ്റ് നിര്‍മിച്ചു നല്‍കാന്‍ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് അഷീക ഇപ്പോള്‍.