Share this Article
പി ജി മനു നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
The High Court will consider the bail plea filed by PG Manu again today

ബലാല്‍സംഗക്കേസില്‍ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനു നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്  പി.ജി. മനു ജാമ്യ ഹര്‍ജി നല്‍കിയത്.

ജനുവരി 31 ന് പൊലീസ് മുന്‍പാകെ കീഴടങ്ങിയ മനു നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അന്വേഷണവുമായി  സഹകരിക്കുമെന്നും ഏത് ഉപാധികളും അനുസരിക്കാമെന്നും പി.ജി മനു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.         

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories