കൽപറ്റ: വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു. പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തിൽ ജിനോ ജോസ്-അനിത ദമ്പതികളുടെ മകൻ ഇമ്മാനുവൽ ആണ് മരിച്ചത്.
ബസ്സിൽ നിന്നിറങ്ങി സഹോദരിയുടെ അടുത്തേക്ക് ഓടുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.വീടിനു സമീപത്തുവെച്ചാണ് അപകടം.