പത്തനംതിട്ടയില്‍ അന്‍പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. തെരഞ്ഞടുപ്പ് പ്രചരണാര്‍ഥം ഇടത് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് വേണ്ടി നടത്തുന്ന പൊള്ളയായ വാഗ്ദാനത്തിനെതിരെയും പ്രവര്‍ത്തകര്‍ രംഗത്തെത്തി.
പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്ക് മത്സരിക്കുന്ന അന്‍പതിനായിരം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രചരണത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകത്മകമായി പ്രതിഷേധം സംഘടിപിച്ചത്. തല മുണ്ഡനം ചെയതും പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ റീത്ത് വെച്ചും പ്രതീകാത്മകമായി കഴുത്തില്‍ കുരുക്കിട്ടുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
റാങ്ക് ലിസ്റ്റിന്റ കാലാവധി അവസാനിച്ചിട്ടും നിയമനം നടത്താതെ യുവാക്കളെ കബളിക്കുന്ന സര്‍ക്കാര്‍ തെരഞ്ഞടുപ്പെത്തിയപ്പോള്‍ മുതല്‍ പൊള്ളയായവാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റ ഉദ്ഘാടനം കെപിസിസി സെക്രട്ടറി പഴകുളം മധു നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളും സമരത്തില്‍ പങ്കെടുത്തു.