Share this Article
മാന്നാര്‍ കുട്ടംപേരൂരിലെ ഇലക്ട്രിക് സബ്സ്റ്റേഷനു സമീപത്തെ കാടുപിടിച്ച സ്ഥലത്ത് തീപിടിച്ചു
A fire broke out in a forested area near an electric substation in Kuttamperoor, Mannar

ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരിലെ  ഇലക്ട്രിക് സബ്സ്റ്റേഷനു സമീപത്തെ കാടുപിടിച്ച സ്ഥലത്ത് തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് പതിനാറു ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് തീപിടുത്തമുണ്ടായത്. വെയിലേറ്റ് വാടിക്കരിഞ്ഞ കാട്ടില്‍ തീ കത്തിപ്പടര്‍ന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലായി.

ചെങ്ങന്നൂര്‍, മാവേലിക്കര അഗ്നി രക്ഷാ സേനയുടെ രണ്ടു യൂണിറ്റുകളും പ്രദേശവാസികളും മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ അണച്ചത്. സബ്സ്റ്റേഷനു സമീപത്തായതിനാല്‍ ചെങ്ങന്നൂര്‍, മാന്നാര്‍ 33 കെ.വി ലൈന്‍ ഓഫ് ചെയ്യേണ്ടി വന്നതിനാല്‍ മണിക്കൂറുകളോളം മാന്നാറിലും പരിസരങ്ങളിലും വൈദ്യുതിയും നിലച്ചു.

മാന്നാര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരിയുടെ നേതൃത്വത്തില്‍ ജന പ്രതിനിധികള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories