അഞ്ച് സെന്റ് ഭൂമിയിലെ പച്ചക്കറി കൃഷിയിലൂടെ മികച്ച വിളവ് സൃഷ്ടിക്കുന്ന കര്‍ഷകനാണ് ഇടുക്കി അടിമാലി കുരിശുപാറ സ്വദേശിയായ മൂഴിക്കുഴിയില്‍ സണ്ണി.എണ്ണൂറ് ഗ്രാം മുതല്‍ ഒന്നേകാല്‍ കിലോ വരെ തൂക്കമുള്ള കത്രിക്കയാണ് സണ്ണിയുടെ കൃഷിയിടത്തിലെ ഹൈലൈറ്റ്.ജൈവ രീതിയിലാണ് സണ്ണിയുടെ പച്ചക്കറി കൃഷി.
ഭീമന്‍ ചേനയും വാഴക്കുലയുമൊക്കെ വിളയിക്കുന്ന കര്‍ഷകരുടെ കഥകള്‍ ഹൈറേഞ്ചില്‍ ധാരാളം കേട്ടിട്ടുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തനായൊരു കര്‍ഷകനാണ് അടിമാലി കുരിശുപാറ സ്വദേശിയായ മൂഴിക്കുഴിയില്‍ സണ്ണി.അഞ്ച് സെന്റ് ഭൂമിയിലെ പച്ചക്കറി കൃഷിയിലൂടെ മികച്ച വിളവ് സൃഷ്ടിക്കുന്ന കര്‍ഷകനാണ് സണ്ണി. എണ്ണൂറ് ഗ്രാം മുതല്‍ ഒന്നേകാല്‍ കിലോ വരെ തൂക്കമുള്ള കത്രിക്കയാണ് സണ്ണിയുടെ കൃഷിയിടത്തിലെ ഹൈലൈറ്റ്.
കാബേജ്, തക്കാളി, പയര്‍, ബീന്‍സ്, ചീര, പച്ചമുളക് എന്നിവയൊക്കെയും സണ്ണിയുടെ കൃഷിയിടത്തിലുണ്ട്. പള്ളിവാസല്‍ കൃഷിഭവന് കീഴില്‍ വരുന്ന ഈ പ്രദേശത്ത് വര്‍ഷങ്ങളായി സണ്ണിയും കുടുംബവും പച്ചക്കറികൃഷി ചെയ്തു പോരുന്നു. ജൈവ രീതിയിലാണ് സണ്ണിയുടെ പച്ചക്കറി കൃഷി. അടുത്ത വിളവെടുപ്പിന് രണ്ടു കിലോഗ്രാം തൂക്കമുള്ള കത്രിക ഉത്പ്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സണ്ണി.