പകുതി വിലക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പില്‍ സംസ്ഥാനത്ത് ആയിക്കണക്കിന് പരാതികള്‍. കണ്ണൂര്‍ പൊലീസെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലിവിന്‍സന്റും പ്രതി. തട്ടിപ്പില്‍, അറസ്റ്റിലായ അനന്തുകൃഷ്ണന്‍ ഉള്‍പ്പടെ ഏഴു പ്രതികളാണുള്ളത്. ഏഴാം പ്രതിയായ ലാലി വിന്‍സന്റ് നിയമോപദേഷ്ടാവാണ്.
കണ്ണൂരില്‍ മാത്രം രണ്ടായിരം പരാതികള്‍ ലഭിച്ചതായാണ് വിവരം.സംസ്ഥാനത്താകെ ആയിരം കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസ് ക്രെബ്രാഞ്ചിന്റെ സാമ്പത്തീക വിഭാഗം ഏറ്റെടുക്കും. അന്തകൃഷ്ണന്റെ രാ്ര്രഷീയ ബന്ധങ്ങളിലും അന്വേഷണം ഉണ്ടാവും. തൊടുപുഴ സ്വദേശിയായ അനന്തുകൃഷ്ണനെ മൂവാറ്റുപുഴയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.