Share this Article
Union Budget
മന്ത്രി ശിവന്‍കുട്ടിയുടെ മകന്‍ വിവാഹിതനായി; സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം റോസ് ഹൗസിൽ വിവാഹം
വെബ് ടീം
2 hours 41 Minutes Ago
1 min read
MARRIAGE

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദ് ശിവന്‍ വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ് ആണ് വധു. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മന്ത്രി ശിവന്‍കുട്ടിയാണ് വിവാഹ വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories