പെരിന്തൽമണ്ണ: 'പകുതി വില' തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചനക്കുറ്റത്തിനുള്ള വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. അതേസമയം, 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. അനന്തുവിന്‍റെ നാല് ബാങ്ക് അക്കൗണ്ടുകല്‍ പൊലീസ് മരവിപ്പിച്ചുണ്ട്. എന്നാല്‍ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളില്‍ കണ്ടെത്താനായിട്ടില്ല. പണം എവിടേക്ക് പോയി എന്നതില്‍ പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ബിനാമി അക്കൗണ്ടുകള്‍പ്പെടെ മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും.
അതേ സമയം രാഷ്ട്രീയ നേതാക്കള്‍ക്കോ മറ്റ് വിഐപികള്‍ക്കോ പണം നല്‍കിയതായി അനന്തു സമ്മതിച്ചിട്ടില്ല. അനന്തുവിന്‍റെ പണമിടപാടുളും പണം കൈമാറിയതിന്‍റെ ബാങ്ക് രേഖകളും പൂര്‍ണമായും പരിശോധിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോടികളുടെ സാമ്പത്തിക തട്ടിപ്പായതിനാലും, സംസ്ഥാനത്ത് ഉട നീളം കേസുകളുള്ളതിനാലും പകുതിവില തട്ടിപ്പ് പ്രത്യേക അന്വേഷണം സംഘം ഉടന്‍ ഏറ്റെടുക്കാനാണ് സാധ്യത.