Share this Article
എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണ നീക്കം രാഷ്ട്രീയപ്രേരിതം; നവകേരള സദസ്സ് വൻവിജയമെന്നും സിപിഐഎം
വെബ് ടീം
posted on 13-01-2024
1 min read
CPIM STATE SECRETARIATE

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ നവകേരള സദസ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അവലോകനം ചെയ്തു. നവകേരള സദസ് വൻ വിജയമായിരുന്നെന്നാണ് സി പി ഐ എം വിലയിരുത്തിയത്. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിൽ അവതരിപ്പിച്ചു. ഈ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സി പി ഐ എം വിലയിരുത്തിയത്. തുടർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന നിർദ്ദേശവും സർക്കാരിന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് നൽകിയിട്ടുണ്ട്.

കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ഡൽഹി സമരവുമായി മുന്നോട്ട് പോകാനും സി പി ഐ എം തീരുമാനിച്ചു. സി പി ഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കണമെന്നും സി പി ഐ എം സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമായി. മാസപ്പടി വിവാദത്തിൽ എക്സാലോജിക്കിനെതിരായ അന്വേഷണ നീക്കം  അവഗണിക്കാനും സി പി ഐ എം തീരുമാനിച്ചു. കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി ഐ എം സെക്രട്ടേറിയേറ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories