Share this Article
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ കാർ അപകടത്തിൽപ്പെട്ടു; പരുക്ക് ഗുരുതരമല്ല
വെബ് ടീം
posted on 21-01-2024
1 min read
/nk-premachandran-mps-car-met-with-an-accident

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ അപകടത്തിൽ​പ്പെട്ടു. മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. എം.പിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.പിയുടെ കാലിന്റെ എക്സ്റേ എടുത്തു.

ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് എം.പി. ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എം.പി. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എം.പി ഉറക്കത്തിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories