കോഴിക്കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 14ാം മത് സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കോഴിക്കോട് ജില്ല.സമ്മേളനത്തോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് നിര്‍വഹിച്ചു.ചടങ്ങിൽ സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
മാറുന്ന കാലഘട്ടത്തില്‍ കൂടുതല്‍ ശക്തിയോടെ പിടിച്ചുനില്‍ക്കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് സാധിക്കട്ടെയെന്ന് ലോഗോ പ്രകാശനം ചെയ്തു കൊണ്ട് മേയര്‍ പറഞ്ഞു.
മാർച്ച് 2,3,4 തീയതികളിലായി കോഴിക്കോടാണ് സിഒഎ സംസ്ഥാന സമ്മേളനം.