തിരുവനന്തപുരം: കെ റെയിൽ അടഞ്ഞ അദ്ധ്യായമല്ലെന്ന് ധനമന്ത്രി. കേരള റെയിൽവേയെ കേന്ദ്രം അവഗണിക്കുന്നു.കേരളത്തിന്റെ വളർച്ചക്കൊപ്പം റെയിൽവേയ്ക്ക് ഓടിയെത്താൻ ആകുന്നില്ല. കെ റയിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമം തുടരും. കേന്ദ്രസർക്കാരുമായുള്ള കൂടിയാലോചനകൾ പുരോഗമിക്കുകയാണെന്നും കേന്ദ്രവുമായി നിരന്തരം ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കി. എലക്ട്രോണിക്സ്, മെഡിക്കൽ മേഖലകളിൽ തൊഴിലാളികളുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കുന്നു ഈ രംഗത്ത് ഏറെ മുന്നോട്ട് പോകാൻ കേരളത്തിന് കഴിയും. ഒപ്പം തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും,കോഴിക്കോട് മെട്രോ പദ്ധതിയെന്ന പ്രതീക്ഷയും അദ്ദേഹം ബജറ്റ് അവതരണത്തിലനിടയിൽ പങ്കുവച്ചു.കേരളത്തിൻ്റെ റെയിൽ വികസനം കേന്ദ്ര ബജറ്റിൽ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.